ദത്തെടുത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന സ്വവര്‍ഗദമ്പതികള്‍ക്ക് 100 വര്‍ഷം തടവ് വിധിച്ച് കോടതി. ജോര്‍ജിയന്‍ പൗരന്മാരായ വില്യം(34), സകരി സുലോക്ക്(36)എന്നിവരെയാണ് കോടതി പരോള്‍ രഹിതമായ 100 വര്‍ഷ തടവിനു വിധിച്ചത്. ഇരുവരും ചേര്‍ന്ന് 10ഉം 12ഉം വയസ്സുള്ള സഹോദരന്മാരെയാണ് മക്കളായി ദത്തെടുത്തിരുന്നത്.
|
സകരി ബാങ്ക് ജോലിക്കാരനും വില്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. ഇരുവരും ദത്ത് പുത്രന്മാരെ ബലമായി പീഡിപ്പിച്ചുവരികയും ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പീഡന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ചൈല്‍ഡ് പോണോഗ്രഫി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തതിന് അറസ്റ്റിലായ പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വവര്‍ഗ ദമ്പതികള്‍ നടത്തിവന്നിരുന്ന ശിശു പീഡനത്തെക്കുറിച്ച് അറിയുന്നതും ഇരുവരെയും പിടികൂടുന്നതും. രണ്ടുവര്‍ഷം മുമ്പാണ് സ്വവര്‍ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുത്തത്. അന്നു മുതല്‍ ക്രൂരമായ പീഡനം അരങ്ങേറി വരികയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





