ലൈംഗികാരോപണക്കേസിൽ മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞത്. മുകേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി കേസ് സെപ്റ്റംബർ 3ന് കോടതി പരിഗണിക്കും.
|
പരാതിക്കാരിയായ നടി തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങൾ കേസിലുണ്ടെന്നും ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം.
മരട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടർന്നു മുകേഷ് എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





