ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്ക് നിലനില്‍ക്കുന്ന കര്‍ണാടകയില്‍ പ്രധാന മെഡിക്കല്‍ കോളജിന്റെ അമരത്ത് ഇനി ഹിജാബ് ധാരിണിയായ പ്രിന്‍സിപ്പല്‍. കര്‍ണാടകയിലെ പ്രശസ്തമായ ബംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആര്‍.ഐ) പ്രിന്‍സിപ്പലായി ഡോ.അസിമ ബാനു ആണ് ചുമതലയേറ്റത്. കഴിഞ്ഞദിവസമായിരുന്നു ചുമതലയേല്‍ക്കല്‍ ചടങ്ങ്.
|
ബി.എം.സി.ആര്‍.ഐയില്‍ ഈ പദവിയിലിരിക്കുന്ന ആദ്യ മുസ് ലിം വനിതയാണ് അസിമ ബാനു. 2020ല്‍ കൊവിഡ് മഹാമാരിയുടെ കാലത്ത് വിക്ടോറിയ ആശുപത്രിയിലെ ട്രോമാ കെയര്‍സെന്ററില്‍ കൊവിഡ് ഹാന്‍ഡില്‍ ചെയ്യുന്ന നോഡല്‍ ഓഫിസറായി പ്രവര്‍ത്തിച്ച ഡോ. അസിമ ബാനുവിന്റെ സേവനം കര്‍ണാടകയില്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബി.എം.സി.ആര്‍.ഐയില്‍നിന്ന് തന്നെയാണ് അസിമ ബാനു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. 2000ലാണ് ഇവിടെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ചത്.


