02
Mar 2023
Sat
02 Mar 2023 Sat

അലഹബാദ്: പശുക്കളെ കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷമീം അഹമ്മദ്. ഹിന്ദുമതത്തില്‍ പശുക്കള്‍ക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ നിരീക്ഷണം. ഗോഹത്യ നിരോധിക്കുന്നതിനാവശ്യമായ നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദ് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യ മതേതരരാജ്യമാണെന്നും അതിനാല്‍ നാം എല്ലാമതങ്ങളെയും ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട ഷമിം അഹമ്മദ് ഹിന്ദുമതത്തില്‍ പശു വിശുദ്ധിയുടെ പ്രതീകമാണെന്നും വ്യക്തമാക്കി. പശുക്കളെ കൊല്ലുകയോ കൊല്ലാന്‍ അനുമതി നല്‍കുകയോ ചെയ്യുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകുമെന്നും അദ്ദേഹം പറഞ്ഞു. വേദിക് കാലം മുതല്‍ പശുക്കളെ ആരാധിച്ചു വന്നിരുന്നതായി കാണാന്‍ കഴിയുമെന്നും ജസ്റ്റിസ് പറയുന്നു.

പശുവിനെ കശാപ്പ് ചെയ്തതിനും മാംസം വില്‍ക്കാനായി കൊണ്ടുപോയതിനും മുഹമ്മദ് അബ്ദുല്‍ ഖാലിഖ് എന്നയാള്‍ക്കെതിരേ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക