26
Nov 2024
Thu
26 Nov 2024 Thu
no proof for bribery allegation against ADM Naveen Babu report by land revenue

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കി സിപിഐഎം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്ന് അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ കമ്മിറ്റി അംഗമായിരുന്നു ദിവ്യ. ദിവ്യയെ പദവികളില്‍ നിന്ന് നീക്കിയ നടപടി ഇനി സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റി നടപടി അംഗീകരിച്ചാല്‍ ദിവ്യക്ക് ഇരണാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലെ സാധാരണ അംഗമായി മാറും.

നവീന്‍ ബാബുവിന്റെ നാടായ പത്തനംതിട്ടയില്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ കുടംബത്തിനൊപ്പവും കണ്ണൂരില്‍ പാര്‍ട്ടി ദിവ്യയുടെ നടപടിയെ അനുകൂലിച്ച് രംഗത്തുവന്നതും വിവാദമായിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും മുന്‍കൂര്‍ ജാമ്യഹരജി കോടതി തള്ളിയതോടെ കീഴടങ്ങുകയും ചെയ്തിരുന്നു. ഇരട്ടത്താപ്പ് വിമര്‍ശനം രൂക്ഷമായതോടെയാണ് ദിവ്യക്കെതിരേ പാര്‍ട്ടി നടപടി കൈക്കൊണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക