സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഐഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം സോണയ്ക്കെതിരേയാണ് നടപടി.
|
രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ കമ്മീഷൻ റിപോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപോർട്ട് ചെയ്യും.
കമ്യൂണിസ്റ്റുകാരന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഐഎം വ്യക്തമാക്കി.രണ്ടുമാസം മുമ്പായിരുന്നു സംഭവം. സോണ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ സ്ത്രീയുടെ പരാതിയുയർന്നിരുന്നു.
പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സഹപ്രവർത്തകയുടെ അടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് സോണയുടെ ഫോണിലുണ്ടായിരുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



