സിപിഐഎമ്മിന്റെ സിറ്റിങ് വാര്‍ഡ് മുസ് ലിം ലീഗ് പിടിച്ചെടുത്തതിനു പിന്നാലെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന് ക്രൂരമര്‍ദ്ദനം. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം സുരേന്ദ്രനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ സുരേന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
|
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ കണ്ടാലറിയാവുന്ന നാലുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഇരുമ്പു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. സിപിഐഎമ്മിന് വാര്‍ഡ് നഷ്ടപ്പെട്ടതിന്റെ കാരണക്കാരന്‍ താനാണെന്ന് ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കണ്ടാലറിയാവുന്ന നാലുപേരെ പ്രതി ചേര്‍ത്ത് ഒറ്റപ്പാലം പോലീസ് കേസെടുത്തു. സുരേന്ദ്രന്‍ കുറച്ചുനാളായി സജീവരാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടിയല്ല ഏതാനും വ്യക്തികളാണെന്നുമാണ് ഇതേക്കുറിച്ച് സുരേന്ദ്രന്‍ പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





