29
Nov 2025
Fri
29 Nov 2025 Fri
Crime and culture meet at SIBF 2025

ശാന്തമായ നോര്‍ഡിക് പട്ടണമായ അക്രെയ്നസിനെ കറാച്ചിയിലെ തിരക്കേറിയ തെരുവുകളുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് 44-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ രണ്ട് പ്രശസ്ത കുറ്റകൃത്യ എഴുത്തുകാര്‍. പാകിസ്താനിലെ നോവലിസ്റ്റായി മാറിയ തീവ്രവാദ വിരുദ്ധ ഓഫിസര്‍ ഒമര്‍ ഷാഹിദ് ഹമീദും ഐസ്ലാന്‍ഡിലെ അവാര്‍ഡ് ജേതാവായ കുറ്റകൃത്യ എഴുത്തുകാരി ഇവാ ബ്യോര്‍ഗ് എഗിസ്‌ഡോട്ടിറും യഥാര്‍ഥ ജീവിതാനുഭവം, മനഃശാസ്ത്രം, സ്ഥലം എന്നിവ കുറ്റകൃത്യ ഫിക്ഷന്റെ സാര്‍വത്രിക ഭാഷയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ചര്‍ച്ച ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമര്‍ ഷാഹിദ് ഹമീദ് രചിച്ച ദ പ്രിസണര്‍(2013)എന്ന പുസ്തകം പാകിസ്താനില്‍ ബെസ്റ്റ് സെല്ലറായിരുന്നു. ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ് സി പുരസ്‌കാരവും ഇതിനു ലഭിക്കുകയുണ്ടായി. ദ സ്പിന്നേഴ്‌സ് ടേല്‍, ദ പാര്‍ട്ടി വര്‍ക്കര്‍, ദ ഫിക്‌സ്, ബെട്രേയല്‍ എന്നിവയാണ് മറ്റ് കൃതികള്‍.
ദ ക്രീക്ക് ഓണ്‍ ദ സ്‌റ്റെയേഴ്‌സ് ആണ് ഇവാ ബ്യോര്‍ഗ് എഗിസ്‌ഡോട്ടിററിന്റെ ബെസ്റ്റ് സെല്ലിങ് നോവല്‍. ഗേള്‍സ് വ്യൂ ലൈ, നൈറ്റ് ഷാഡോസ് എന്നിവയുടെ അവരുടെ മറ്റ് രചനകള്‍.

ALSO READ: പാലത്തായിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജന്‍ കുറ്റക്കാരന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക