10 വര്‍ഷമായി മുങ്ങിനടന്ന കുറ്റവാളിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത് ഇന്‍സ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ട്. ഡല്‍ഹിയിലാണ് സംഭവം. പോലീസുകാരന്‍ സ്ത്രീയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി കുറ്റവാളിയെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. 45കാരനായ ബണ്ടിയാണ് പോലീസുകാരന്റെ ഹണിട്രാപ്പില്‍ വീണത്.
|
പിടിച്ചുപറിയും അനധികൃതമായി ആയുധം കൈവശം വച്ചതുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബണ്ടിയെ പിടികൂടാന്‍ പോലീസ് നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. അടുത്തിടെയാണ് ഇന്ദിരാ വികാസ് കോളനിയില്‍ ബണ്ടി ഒളിച്ചുതാമസിക്കുന്നുവെന്ന വിവരം പോലീസിനു ലഭിച്ചത്.
അന്വേഷണത്തില്‍ ബണ്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതിനിടെ ഹെഡ് കോണ്‍സ്റ്റബിള്‍ ഓംപ്രകാശ് ദാഗര്‍ ആണ് സ്ത്രീയുടെ പേരില്‍ അക്കൗണ്ട് നിര്‍മിച്ച ബണ്ടിയെ കെണിയില്‍ കുടുക്കാമെന്ന ആശയം മുന്നോട്ട് വച്ചത്. തുടര്‍ന്ന് സ്ത്രീയുടെ പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടിലൂടെ പോലീസുകാരന്‍ ബണ്ടിയുമായി അടുപ്പം സ്ഥാപിച്ചു. ഇന്‍സ്റ്റഗ്രാമിലെ സ്ത്രീ സുഹൃത്തിനെ നേരില്‍ കാണാല്‍ പഞ്ചാബി ബാഗ് മെട്രോ സ്‌റ്റേഷനിലെത്തിയ ബണ്ടിയെ പോലീസ് സംഘം പൊക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





