|
ഫുട്ബോളിൽ എതിരാളികൾ ഇല്ലാതെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കുക ആണ് കരിയറിൻ്റെ അവസാന സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ നേടിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. ഈ ബഹുമതി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ നേട്ടം. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിക്കുകയും ചെയ്തു. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസിലാണ് റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ പിറന്നത്.

ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവി നേരത്തേ തന്നെ CR 7 സ്വന്തമാക്കിയിട്ടുണ്ട്.
ക്രിസ്റ്റിയാനോ നേടിയ 900 ഗോളിൽ 450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിനു വേണ്ടിയാണ്. 145 എണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും 101 ഗോളുകള്‍ യുവന്റസിലും 68 ഗോളുകള്‍ അല്‍ നസ്‌റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്‌പോര്‍ടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 859 കരിയര്‍ ഗോളുകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം. . 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.
”ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോള്‍ എത്തിയത്. ഞാന്‍ കളിക്കുന്നതു തുടര്‍ന്നാല്‍ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.” മത്സരശേഷം റൊണാള്‍ഡോ പ്രതികരിച്ചു.


