10
Oct 2025
Fri
10 Oct 2025 Fri
crores worth gold and silver seized by Lokayukta raid in retired PWD engineers house

റിട്ടയേഡ് പൊതുമരാമത്ത് എന്‍ജിനീയറുടെ വീട്ടില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും കോടിക്കണക്കിന് രൂപയും. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറായിരുന്ന ജി പി മെഹ്‌റയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വീട്ടിലുമായിരുന്നു റെയ്ഡ്. ലോകായുക്ത സംഘം പുലര്‍ച്ചെ മുതല്‍ നാലിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

whatsapp പൊതുമരാമത്ത് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും കോടിക്കണക്കിന് പണവും പിടികൂടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെഹ്‌റയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 8.79 ലക്ഷം രൂപയും 50 ലക്ഷം രൂപയുടെ ആഭരണവും 56 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും കണ്ടെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ആഡംബര വസതിയില്‍ നടത്തിയ റെയ്ഡില്‍ 26 ലക്ഷം രൂപയും 2.6 കിലോഗ്രാം സ്വര്‍ണവും 5.5 കിലോഗ്രാം വെള്ളിയുമാണ് കണ്ടെടുത്തത്.

സൈനിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നടത്തിയ റെയ്ഡില്‍ 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകള്‍, നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണത്തിലിരിക്കുന്നതുമായ 39 കോട്ടേജുകള്‍, നാല് കാറുകള്‍ എന്നിവയും അന്വേഷണസംഘം കണ്ടെത്തി. മെഹ്‌റ തന്റെ കുടുംബത്തില്‍ പെട്ടവരുടെ പേരിലായി ഒട്ടേറെ ആസ്തികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഇടങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: കാത്തുകാത്തിരുന്ന ട്രംപിന് സമാധാന നൊബേല്‍ പ്രൈസ് ഇല്ല; പുരസ്കാരം പോയത് വെനിസ്വേലയിലേക്ക്