|
കേന്ദ്ര കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ടാക്‌സ് അസിസ്റ്റന്റ്, ഹവില്‍ദാര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് വിജ്ഞാപനം ഇറങ്ങി. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 29 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമാണ് ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ സാധിക്കുക. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
ജോലിസ്ഥലം: മുംബൈ
ആകെ ഒഴിവുകള്‍: 29
അപേക്ഷിക്കേണ്ട വിധം: പോസ്റ്റല്‍
അവസാന തീയതി: 2023 നവംബര്‍ 30
പ്രായപരിധി:
1. ടാക്‌സ് അസിസ്റ്റന്റ് : 18 മുതല്‍ 27 വരെ
2. ഹവില്‍ദാര്‍: 18 മുതല്‍ 27 വരെ
പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വയസ്സും പ്രായപരിധിയില്‍ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസ്സിളവുകള്‍ ലഭിക്കും.
യോഗ്യത
1. ടാക്‌സ് അസിസ്റ്റന്റ്
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
ഡാറ്റാ എന്‍ട്രി മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍ വേഗത ഉണ്ടായിരിക്കണം.
2. ഹവില്‍ദാര്‍
യോഗ്യത: ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍നിന്നും പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
ശമ്പളം:
1. ടാക്‌സ് അസിസ്റ്റന്റ്: 25500 മുതല്‍ 81100/
2. ഹവില്‍ദാര്‍: 18000 മുതല്‍ 56900 വരെ
കായിക യോഗ്യത:
ഏതെങ്കിലും ഗെയിമുകളില്‍/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങള്‍.
ഇന്റര്‍ സര്‍വ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളില്‍ ഇന്റര്‍ സര്‍വ്വകലാശാല ടൂര്‍ണ്ണമെന്റ്കളില്‍ തങ്ങളുടെ സര്‍വകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങള്‍.
അഖിലേന്ത്യ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ നടത്തുന്ന കായിക ഇനങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങള്‍.
ദേശീയ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലില്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ കായിക താരങ്ങള്‍.
സെലക്ഷന്‍ രീതി
യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാര്‍ത്ഥികള്‍ അതത് ടൂര്‍ണമെന്റ്കളില്‍ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കല്‍ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.
എങ്ങിനെ അപേക്ഷിക്കാം
താല്പര്യമുള്ളവര്‍ നവംബര്‍ 30 ന് മുന്‍പ് തപാല്‍ വഴി അപേക്ഷിക്കുക.
അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നല്‍കിയിട്ടുണ്ട് അത് ഡൗണ്‍ലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ ‘APPLICATION FOR THE POST OF TAX ASSISTANT/HAVALDAR UNDER SPORTS QUOTA’ എന്ന് എഴുതണം.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം
Assistant/Deptuy Commissioner of Customs,
Personnel and Establishment Section,
8 th Floor, New Custom House,
Ballard Estate, Mumbai – 400001′
വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്: https://www.mumbaicustomszone1.gov.in/writereaddata/images/BTType/Sports%20Recruitment%20Advertisement%20English.pdf
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





