09
Aug 2023
Sun
09 Aug 2023 Sun

ഉത്തര്‍പ്രദേശില്‍ മോഷണമാരോപിച്ച് രണ്ട് ദലിത് കുട്ടികളെ മൂത്രം കുടിപ്പിക്കുകയും ഗുദത്തില്‍ പച്ചമുളക് തേക്കുകയും ചെയ്തു. സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലാണ് സംഭവം. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. കുപ്പിയില്‍ മൂത്രം പിടിച്ച ശേഷം ഇത് കുടിക്കാന്‍ നിര്‍ബന്ധിക്കുകയും കുടിച്ചില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അക്രമികള്‍ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളെക്കൊണ്ട് പച്ചമുളക് തീറ്റിക്കുകയും ചെയ്തു. അതിക്രമത്തിന്റെ വീഡിയോയും സംഘം പകര്‍ത്തി പ്രചരിപ്പിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളെ കൈ പിന്നില്‍ കെട്ടി മലര്‍ത്തിക്കിടത്തിയ ശേഷം വിവസ്ത്രരാക്കിയാണ് അക്രമികള്‍ ഇവരുടെ ഗുദങ്ങളില്‍ മുളക് തേച്ചത്. വേദനകൊണ്ട് കരയുന്ന കുട്ടികളില്‍ മഞ്ഞ ദ്രവം എന്തോ കുത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്. ആഗസ്ത് നാലിനാണ് സംഭവം നടന്നത്. സാമൂഹികമാധ്യമങ്ങൡ വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അക്രമികളില്‍ ആറുപേരെ പിടികൂടിയതായി എഎസ്പി സിദ്ധാര്‍ഥ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക