ലൈംഗികാതിക്രമത്തിനെതിരേ നല്‍കിയ പരാതി പിന്‍വലിക്കാത്തതിന് പരാതിക്കാരിയായ ദലിത് പെണ്‍കുട്ടിയുടെ സഹോദരനെ അക്രമികള്‍ തല്ലിക്കൊന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ വിവസ്ത്രയാക്കി നടത്തിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റു. ഇവരുടെ വീട് അക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
|
2019ല്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ പേരിലാണ് അക്രമികള്‍ ദലിത് കുടുംബത്തെ ആക്രമിച്ചതും യുവാവിനെ ക്രൂരമായി തല്ലിക്കൊന്നതും. സംഭവത്തില്‍ 9 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതില്‍ എട്ടുപേരെ അറസ്റ്റ് ചെയ്‌തെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയിക്കേ പറഞ്ഞു. താന്‍ നല്‍കിയ ലൈംഗികാതിക്രമകേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്രമിസംഘം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി 18കാരിയായ പെണ്‍കുട്ടി പറഞ്ഞു.
അക്രമികള്‍ മകനെ ഒരുപാട് തല്ലിയെന്നും അടിയേറ്റ് അവന്‍ മരിക്കുകയായിരുന്നുവെന്നും അക്രമം തടയാന്‍ ശ്രമിച്ച തന്നെ വിവസ്ത്രയാക്കിയെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പൊലീസ് എത്തിയാണ് തനിക്ക് നഗ്നത മറയ്ക്കാന്‍ വസ്ത്രം നല്‍കിയതെന്നും മാതാവ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





