വളരെ ചെറുപ്പത്തിലേ ലഭിച്ച ഹീറോ പരിവേഷം സമ്മര്‍ദ്ദത്തിലാക്കി, എന്നും കരയുമായിരുന്നു; ‘താരേ സമീന്‍ പര്‍’ താരം ദര്‍ശീല്‍ സഫാരി ഇവിടെയുണ്ട്
|
മുംബൈ: ഇന്ത്യക്ക് പുറത്തും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ഹിറ്റാവുകയും ചെയ്ത സിനിമയാണ് ആമിര്‍ഖാന്റെ ‘താരേ സമീന്‍ പര്‍’. ചിത്രത്തിലൂടെ ലോകം മുഴുവന്‍ അറിയപ്പെട്ട താരമാണ് ദര്‍ശീല്‍ സഫാരി. വളരെ ചെറുപ്പത്തില്‍ തന്നെ സ്വപ്‌നസമാനമായ തുടക്കവും പിന്നീട് വന്ന പ്രശസ്തിയും കുട്ടിയായിരിക്കെ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഏറെ മാനസിക പ്രശ്‌നങ്ങല്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ചുറ്റുമുള്ള എല്ലാവരും താന്‍ അത്ഭുതങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചപ്പോള്‍, ആ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ കഴിയുമോ എന്ന ആശങ്കയാണ് തന്നെ പിടികൂടിയതെന്ന് ദര്‍ശീല്‍ പറയുന്നു.
‘സ്‌കൂള്‍ പഠനം പൂര്‍ത്തിയായപ്പോള്‍, ജീവിതത്തില്‍ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനും ആത്മപരിശോധന നടത്താനും ഒരു ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു, ‘ സിദ്ധാര്‍ത്ഥ് കാനനോട് സംസാരിക്കവെ ദര്‍ശീല്‍ പറഞ്ഞു.
ഒടുവില്‍ തിയേറ്ററാണ് തന്റെ തട്ടകം എന്നു കണ്ടെത്തിയ ദര്‍ശീല്‍ ഏഴെട്ട് വര്‍ഷക്കാലം ലീവെടുത്ത് സ്റ്റേജില്‍ മാത്രം പെര്‍ഫോം ചെയ്തു. തന്റെയുള്ളിലെ നടനെ കണ്ടെത്തിയതിനു ശേഷം തിരക്കഥകള്‍ക്കായി അലയാന്‍ തുടങ്ങി. തനിക്ക് 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആളുകള്‍ തന്നെ സ്‌നേഹത്തോടെ സമീപിക്കുമ്പോള്‍ താനാകെ വീര്‍പ്പുമുട്ടിയിരുന്നുവെന്നും ദര്‍ശീല്‍ പറയുന്നു.
‘എല്ലാ ദിവസവും ഞാന്‍ വീട്ടില്‍ പോയി കരയും. എന്റെ അച്ഛനമ്മമാരുടെയും മുത്തശ്ശിമാരുടെയും പ്രായത്തിലുള്ളവരൊക്കെ നിത്യേന വന്ന് എന്നോട് വളരെയധികം സ്‌നേഹം കാണിക്കും. എല്ലാം എന്റെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്താണ് ഈ ഹൈപ്പിനു പിന്നിലെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല, മാതാപിതാക്കളോട് തന്റെ പ്രശ്‌നം തുറന്നു പറയുന്നതുവരെ, ഏകദേശം ഒരു വര്‍ഷത്തോളം താന്‍ വീട്ടില്‍ പോയി നിരന്തരം കരയുമായിരുന്നു. ചുറ്റുമുള്ള എല്ലാവരും താന്‍ അത്ഭുതങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചപ്പോള്‍, ആ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ കഴിയുമോ എന്ന ആശങ്കയാണ് തന്നെ പിടികൂടിയതെന്ന് ദര്‍ശീല്‍ പറയുന്നു.
‘ഹുകൂസ് ബുക്കസ്’ എന്ന തന്റെ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ദര്‍ശിലാണ് ഇപ്പോള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കുന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എഴുത്തില്‍ ഒരു ‘പാഷന്‍’ കണ്ടെത്തിയതെങ്ങനെയെന്നും ആ കഥാപാത്രത്തിന് തന്നോട് സമാനമായ ഒരു ആര്‍ക്ക് ഉണ്ടെന്നും ദര്‍ശീല്‍ പറയുന്നു.
താരേ സമീന്‍ പറില്‍ അമീര്‍ ഖാനൊപ്പം ദര്‍ശീല്‍ചെറുപ്രായത്തില്‍ തന്നെ ലഭിച്ച പ്രശസ്തിയും സ്‌നേഹവും എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ആദ്യം അത് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്നാണ് ദര്‍ശീലിന്റെ മറുപടി. താന്‍ ഒന്നിലധികം തവണ സിനിമ കണ്ടുവെന്നും ഒന്നുരണ്ട് തവണ പ്രദര്‍ശനത്തിനിടയില്‍ ഉറങ്ങിപ്പോയെന്നും ദര്‍ശീല്‍ ഓര്‍ത്തെടുത്തു.
Darsheel Safary says he felt ‘pressured’ after Taare Zameen Par, shares that he would cry every day: ‘Didn’t understand what was happening’
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





