30
Oct 2026
Fri
30 Oct 2026 Fri
Dating App Trap: Gold Worth ₹20 Lakh Stolen

ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ വീട്ടിലേക്ക് ക്ഷണിച്ച യുവാവിന് നഷ്ടമായത് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ടിൽ ഒക്ടോബർ 22നാണ് സംഭവം. വീട്ടുടമയും ഭാര്യയും നഗരത്തിന് പുറത്തുപോയ സമയത്ത് വീട്ടിൽ താമസിച്ചിരുന്ന സുഹൃത്താണ് ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തിയെ വീട്ടിലേക്ക് ക്ഷണിച്ചത്. എന്നാൽ വീട്ടിലെത്തിയ ആൾ മുഖംമൂടി മാറ്റിയപ്പോഴാണ് ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന് യുവാവ് തിരിച്ചറിഞ്ഞതെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏകദേശം പത്ത് മിനിറ്റിന് ശേഷം മറ്റൊരാൾ കൂടി വീട്ടിലെത്തി. തുടർന്ന് ഇരുവരും കത്തി കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി. പിന്നീട് കിടപ്പുമുറിയുടെ വാതിൽ തകർത്തു തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നെന്നാണ് പരാതിയിൽ പറയുന്നത്.

226 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതികൾ കവർന്നത്. ഏകദേശം 20 ലക്ഷം രൂപ വിലവരും. പരാതിയുടെ അടിസ്ഥാനത്തിൽ നാസിയ, സയ്യിദ് മുഷിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: കുടലിനുള്ളിലൂടെ സഞ്ചരിച്ച് രോഗം കണ്ടെത്താൻ റോബോട്ട് പാമ്പ്; പുതിയ സാങ്കേതികവിദ്യയുമായി എംഐടി ഗവേഷകർ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക