തിരുവനന്തപുരം: ആണ്‍വേഷത്തിലെത്തി ഭർതൃമാതാവിന്റെ കാൽ ഇരുമ്പുപാരയ്ക്ക് തല്ലിയൊടിച്ച് യുവതി. ബാലരാമപുരം ആറാലുംമൂട് തലയില്‍ പുന്നക്കണ്ടത്തില്‍ വാസന്തിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിലാണ് മരുമകള് പിടിയിലായ ട്വിസ്റ്റ്.
|
വാസന്തിയുടെ മകന്റെ ഭാര്യ സുകന്യ(27)യെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ സൊസൈറ്റിയില്‍ പാല് നല്കാന് പോകുമ്പോഴായിരുന്നു വാസന്തിക്കു നേരെ ആക്രമണം ഉണ്ടായത്. മുഖംമൂടിയ ധരിച്ചെത്തിയ അക്രമി ഇരുമ്പുവടിക്ക് അടിച്ചതോടെ ഇവരുടെ കാൽ ഒടിഞ്ഞുതൂങ്ങി. ഇതിനു പിന്നാലെ അക്രമി ഓടിരക്ഷപ്പെട്ടു. കരച്ചിൽകേട്ടെത്തിയ നാട്ടുകാരാണ് വാസന്തിയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ പൊലീസ് അന്വേഷണത്തിൽ മരുമകൾ കുടുങ്ങുകയായിരുന്നു. ആക്രമണസമയം സുകന്യ ധരിച്ചിരുന്നത് ഭർത്താവിന്റെ ജീൻസും ഷർട്ടുമായിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു. വാസന്തിയുടെ മകൻ സുകന്യയെ നിരന്തരം മർദ്ദിക്കുമായിരുന്നു. ഇതിനു കാരണം വാസന്തിയാണെന്നതിനാലാണ് സുകന്യ ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
ഇരുമ്പ് പാരകൊണ്ടാണ് സുകന്യ അമ്മായിയമ്മയെ അടിച്ചുവീഴ്ത്തിയത്. ഈ പാരയും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ സുകന്യ കുറ്റം സമ്മതിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





