ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ഐജി സഞ്ജയ് റസ്‌തോഗിയുടെ മകള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. റാം മനോഹര്‍ ലോഹിയ നാഷനല്‍ ലോ അക്കാദമി വിദ്യാര്‍ഥിയായ അനിക റസ്‌തോഗി(19)ആണ് മരിച്ചത്.
|
യുപിയിലെ ലഖ്‌നോവിലെ ഹോസ്റ്റല്‍ മുറിയില്‍ തറയില്‍ വീണുകിടക്കുന്ന നിലയില്‍ ശനിയാഴ്ച രാത്രി അനികയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി 10 മണിയോടെ അനികയ്ക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നുവെന്ന് റാം മനോഹര്‍ ലോഹിയ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.
മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു അനിക. അനികയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും മൃതദേഹത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും സംശയിക്കാത്തതായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
1998 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫിസറായ സഞ്ജയ് റസ്‌തോഗി നിലവില്‍ എന്‍ഐഎയുടെ ഇന്‍സ്‌പെക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





