20
Aug 2023
Mon
20 Aug 2023 Mon

നീറ്റ് മെഡിക്കൽ പ്രവേശനയോ​ഗ്യത നേടാനാവാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ 19കാരന്റെ പിതാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ൽ പ്ലസ്ടു പരീക്ഷ 427 മാർക്കോടെ വിജയിച്ച ജ​ഗദീശ്വരൻ എന്ന 19കാരന് രണ്ടുതവണ ശ്രമിച്ചിട്ടും നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടാനായിരുന്നില്ല. ഇതിൽ മനംനൊന്ത് ശനിയാഴ്ച ജ​ഗ​ദീശ്വരൻ ജീവനൊടുക്കുകയായിരുന്നു. മകന്റെ മരണത്തെ തുടർന്ന് കടുത്ത ദുഖിതനായിരുന്ന ജ​ഗദീശ്വരന്റെ പിതാവ് സെൽവശേഖറിനെ ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

ഇരുവരുടെയും മരണത്തിൽ അനുശോചനമറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദ്യാർഥികൾ ആത്മഹ്യാ ചിന്ത വെടിയണമെന്നും ആത്മവിശ്വാസത്തോടെ ജീവിക്കണമെന്നും ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക