ആലപ്പുഴ കളര്‍കോട് നിയന്ത്രണം നഷ്ടമായ കാര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് സമൂഹം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഐവര്‍സംഘത്തെ ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് കാംപസിലെത്തിയപ്പോള്‍ കാത്തുനിന്നവര്‍ വിങ്ങിപ്പൊട്ടി.
|
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മൃതദേഹങ്ങള്‍ അവസാനമായി കാണാനാണ് ഇവിടെ പൊതുദര്‍ശന സൗകര്യമൊരുക്കിയിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി. പ്രസാദ് തുടങ്ങി രാഷ്ട്രീയ,സാമൂഹിക രംഗത്തെ നിരവധിപേര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു.
രാത്രി സിനിമ കാണാനായി പോകവെയാണ് മഴയത്ത് ഓവര്‍ടേക്ക് ചെയ്യവെ വാഹനം തെന്നിനീങ്ങി ബസ്സില്‍ ഇടിച്ചുകയറിയത്. ഏതാനും വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. വാഹനത്തില്‍ പരിധിയില്‍ കൂടുതല്‍ യാത്രികരുണ്ടായിരുന്നതിനാണ് വാഹനം തെന്നിനീങ്ങിയതെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





