കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള സ്കേറ്റ് ബോർഡ് യാത്രയ്ക്കിടെ ഹരിയാനയിൽ അപകടത്തിൽ മരിച്ച അനസ് ഹജാസിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. വിമാനമാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലമ്പാറയിലേക്ക് വിലാപയാത്രയായാണ് കൊണ്ടുപോവുക.
|
മാമൂട് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വൈകീട്ടോടെ ചുള്ളാളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും. കശ്മീരിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു അനസ് ഹജാസിനെ ലോറിയിടിക്കുന്നതും മരണം സംഭവിക്കുന്നതും. യാത്രകളെക്കുറിച്ചുള്ള വിവരങ്ങള് ഓരോദിവസും അനസ് സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ചിരുന്നു.
സ്കേറ്റിങ് പ്രോൽസാഹനലക്ഷ്യത്തോടെയും സ്കേറ്റിങ്ങിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെയും ഭാഗമായിരുന്നു അനസ് വേറിട്ട യാത്ര തിരഞ്ഞെടുത്തത്. മെയ് 29നാണ് അനസ് കശ്മീരിലേക്ക് സ്കേറ്റ് ബോർഡിൽ യാത്ര തിരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





