24
Feb 2026
Tue
24 Feb 2026 Tue
dead body of new born found near Marine Drive

കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനു സമീപം നവജാത ശിശുവിന്റെ മൃതദേഹം. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കായലില്‍ കണ്ടെത്തിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് ഒഴുകുന്ന നിലയില്‍ കായലില്‍ മൃതദേഹം കണ്ടത്. പൂര്‍ണ വളര്‍ച്ച എത്താത്ത കുഞ്ഞെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ALSO READ: വൈറ്റിലയില്‍ യുവതിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പോലീസ്