വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകൊന്ന ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആര്‍ കേളു അടക്കമുള്ളവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.(dead body of Radha buried who was killed by tiger)
|
വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യയായ രാധ കാപ്പിക്കുരു പറിക്കുന്ന ജോലിക്കു പോയപ്പോഴായിരുന്നു കടുവയുടെ മുന്നില്‍ പെട്ടത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഉടല്‍ പകുതിയോളം കടുവ ഭക്ഷിച്ചിരുന്നു.
രാവിലെ എട്ടോടെ അച്ചപ്പന്‍ ആണ് രാധയെ സ്‌കൂട്ടറില്‍ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ മാറി വനത്തിലായിരുന്നു മൃതദേഹം. അതേസമയം, നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് തുടരുകയാണ്. വെടിവച്ചുകൊല്ലുന്നതില്‍ തടസ്സമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





