22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധുര: ഐസ്‌ക്രീമില്‍ നിന്ന് ചത്ത തവളയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. ഈ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിഗര്‍തണ്ട ഐസ്‌ക്രീമില്‍ നിന്നാണ് ചത്ത തവളയെ കിട്ടിയത്. ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ച് അന്‍പ് സെല്‍വം എന്നയാള്‍ കുടുംബവുമൊന്നിച്ച് മധുരയിലെത്തിയതായിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള കടയില്‍ നിന്നാണ് എല്ലാവരും ജിഗര്‍തണ്ട ഐസ്‌ക്രീം വാങ്ങിച്ച് കഴിക്കുന്നത്.

മധുരയില്‍ ഏറെ പ്രചാരത്തിലുള്ളതും പ്രാദേശികമായി ഉണ്ടാക്കുന്നതുമായ ഒന്നാണ് ജിഗര്‍തണ്ട ഐസ്‌ക്രീം. കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടികളില്‍ ഒരാള്‍ക്ക് അതിനുള്ളില്‍ നിന്ന് തവളയെ കിട്ടുന്നത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും ഇത് കണ്ട് ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു.

മാതാപിതാക്കള്‍ ഉടന്‍ തന്നെ ഇവരെ തിരുപരന്‍കുണ്ട്രത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. വയറിനുളള അസ്വസ്ഥകള്‍ ഒഴിച്ചാല്‍ കുട്ടികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.