29
Apr 2025
Sun
29 Apr 2025 Sun
Bihar school lunch dead snake

പട്‌ന: ബിഹാറിലെ പട്‌നയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. (Dead snake in school lunch in Bihar; 200 children hospitalized) ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. കുട്ടികള്‍ക്ക് ചോറിനൊപ്പം നല്‍കിയ ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത പാമ്പിനെ കിട്ടിയത്. കുട്ടികള്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അതുവകവയ്ക്കാതെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഗൗതം ഗംഭീറിന് വധഭീഷണി; ഗുജറാത്ത് സ്വദേശി ജിഗ്നേഷ് സിന്‍ഹ പിടിയില്‍

ഭക്ഷണം കഴിച്ച 500 കുട്ടികളില്‍ 50-ഓളം പേരുടെ ആരോഗ്യ സ്ഥിതി മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ 150 കുട്ടികള്‍ കൂടി അവശത പ്രകടിപ്പിച്ചു.

ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് അധികൃതരെത്തി ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.