10
Aug 2023
Sun
10 Aug 2023 Sun

കോഴിക്കോട് കൊയിലാണ്ടി ഊരള്ളൂരില്‍ വയലരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടിയില്‍ താമസിക്കുന്ന വൈപ്പിന്‍ സ്വദേശി രാജന്റേതാണ് മൃതദേഹമെന്ന് കുടുംബം സ്ഥിരീകരിച്ചു. പെയിന്റിങ് തൊഴിലാളിയായ രാജീവന്‍ 30 വര്‍ഷത്തിലധികമായി കൊയിലാണ്ടിയിലാണ് താമസിച്ചിരുന്നത്. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് രാജീവന്‍ അടുത്തിടെ പുനര്‍വിവാഹിതനായിരുന്നു. ആദ്യഭാര്യയില്‍ രണ്ടുമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ നാട്ടുകാരാണ് വയലരികില്‍ നിന്ന് ഒരു കാല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് മേഖല പരിശോധിച്ചപ്പോഴാണ് വയലില്‍ നിന്നു തന്നെ ബാക്കി ശരീരഭാഗങ്ങളും കണ്ടെടുത്തത്. ഇതും കത്തിക്കരിഞ്ഞ നിലയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക