31
Feb 2025
Wed
31 Feb 2025 Wed
Death Penalty Cancelled Serial Rapist Kills 11-Year-Old by sexually assault

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്തതിന് വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി വിട്ടയച്ച പ്രതി മൂകയും ബധിരയുമായ 11കാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം.(Death Penalty Cancelled Serial Rapist Kills 11-Year-Old by sexually assault)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരന്തര കുറ്റവാളിയായ രമേഷ് സിങ് എന്നയാളാണ് പെണ്‍കുട്ടിയെ കൊന്നത്. 2003ല്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതിന് ഇയാളെ 1- വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. 2013 ജയില്‍ മോചിതനായ പ്രതി 2014ല്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഈ കേസില്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ 2019ല്‍ ഹൈക്കോടതി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കുകയും പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തു.

2025 ഫെബ്രുവരി ഒന്നിനും രണ്ടിനും ഇടയിലായാണ് മൂകയും ബധിരയുമായ 11കാരിയെ നരസിങ്ഗഡില്‍ നിന്ന് കാണാതായത്. രണ്ടിന് രാവിലെ നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയെ ശരീരമാകെ മുറിവുകളോടെ കണ്ടെത്തുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഭോപാലിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി എട്ടിന് മരണത്തിന് കീഴടങ്ങി.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രമേഷ് സിങ് പിടിയിലായത്. മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്തു ജയ്പൂരിലേക്ക് ട്രെയിനില്‍ പോകുമ്പോളായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.

ALSO READ: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ ബലാല്‍സംഗം ചെയ്തുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക