05
Jul 2024
Sat
05 Jul 2024 Sat
death toll rose to 105 in Bangladesh protest

സർക്കാർ ജോലിയിൽ സംവരണം നീക്കണമെന്നാവശ്യപ്പെട്ട് ബം​ഗ്ലാദേശിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 105 ആയി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബം​ഗ്ലാദേശിൽ മൂന്നാഴ്ചയായി നടന്നുവരുന്ന പ്രതിഷേധം ഈ ആഴ്ച ശക്തി പ്രാപിക്കുകയായിരുന്നു. നൂറിലേറെ പേർ പ്രതിഷേധത്തിൽ മരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി ശൈഖ് ഹ​സീന ടെലിവിഷനിലൂടെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയും അനുരഞ്ജന ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തു. 1971ൽ പാകിസ്താനെതിരേ യുദ്ധം ചെയ്തവരുടെ കുടുംബാം​ഗങ്ങൾക്ക് സർക്കാർ ജോലിയിൽ ഏർപ്പെടുത്തിയിട്ടുള്ള 30 ശതമാനം സംവരണം നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്.

പ്രതിഷേധക്കാർ നർസിങ്ദി ജില്ലയിലെ ജയിലിലെ തടവുകാരെ മോചിപ്പിച്ച ശേഷം ജയിലിന് തീയിടുകയുണ്ടായി. ഇതിനിടെ ബം​ഗ്ലാദേശിൽ നിന്ന് 245 ഇന്ത്യക്കാർ സ്വരാജ്യത്ത് തിരിച്ചെത്തി. ഇന്ത്യയിലേക്ക് ബം​ഗ്ലാദേശികൾ അനധികൃതമായി കടക്കാനുള്ള ശ്രമം തടയാൻ അതിർത്തികളിൽ ബിഎസ്എഫ് അടക്കമുള്ള സുരക്ഷാ സേനകളെ വിന്യസിച്ചിട്ടുണ്ട്. 8500 വിദ്യാർഥികളടക്കം 15000 ഇന്ത്യക്കാരാണ് ബം​ഗ്ലാദേശിലുള്ളതെന്നാണ് കണക്ക്. ഇവർ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രൺധിർ ജെയ് സ്വാൾ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക