05
Oct 2024
Wed
05 Oct 2024 Wed
death toll rose to 147 in Nigeria fuel tanker explosion

നൈജീരിയയില്‍ റോഡില്‍ മറിഞ്ഞ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 147 ആയി ഉയര്‍ന്നു. ടാങ്കറില്‍ നിന്ന് ചോര്‍ന്ന പെട്രോള്‍ പാത്രങ്ങളില്‍ ശേഖരിച്ചുകൊണ്ടുപോവാന്‍ നാട്ടുകാര്‍ ഓടിക്കൂടിയതാണ് ദുരന്തത്തിന് വ്യാപ്തി കൂടാന്‍ കാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. രാജ്യത്തെ വടക്കന്‍ സംസ്ഥാനമായ ജിഗാവയിലായിരുന്നു സംഭവം. ടാങ്കര്‍ പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം പടര്‍ന്നുപിടിക്കുകയും ഓടിക്കൂടിയവര്‍ ഇതില്‍ അകപ്പെടുകയുമായിരുന്നു.

ആദ്യഘട്ടത്തില്‍ നൂറോളം പേരാണ് മരിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചവര്‍ കൂടി മരിച്ചതോടെയാണ് മരണനിരക്ക് 147 ആയി ഉയര്‍ന്നത്. മരിച്ചവരെ കൂട്ടത്തോടെ മറവുചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക