19
Sep 2026
Sat
19 Sep 2026 Sat

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശനിയാഴ്ചയാണ് ദമ്പതികൾ രണ്ടാമതും പെൺകുഞ്ഞിന്റെ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ കാലടിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത അറിയിച്ചത്. 2024 സെപ്റ്റംബർ 8നാണ് ഇരുവർക്കും ആദ്യ കുഞ്ഞായ ദുവ ജനിച്ചത്.
കുഞ്ഞിന്റെ ജനനത്തിന് മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെത്തിയിരുന്നു. രൺവീറിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗർഭകാല ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ ഇരുവരും പങ്കുവച്ചിരുന്നു.

2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. 2013ൽ ‘ഗൊലിയോൻ കി രാസലീല രാം-ലീല’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും പ്രണയത്തിലായത്.

ALSO READ:പരിചയക്കാരൻ ഏൽപ്പിച്ച പാഴ്സലിൽ മയക്കുമരുന്ന്; സൗദിയിൽ ഇന്ത്യക്കാരന് വധശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക