കോഴിക്കോട് നാദാപുരത്ത് ആള്‍മാറാട്ടം നടത്തി പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്നതിനിടെ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്.
|
കടമേരി ആര്‍ഇസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് തോന്നിയ സംശയമാണ് ആള്‍മാറാട്ടം പൊളിക്കാന്‍ സഹായകമായത്. മുഹമ്മദ് ഇസ്മായിലിനെ ചോദ്യം ചെയ്തപ്പോള്‍ ആള്‍മാറാട്ടം വ്യക്തമായി.
പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് എത്തി വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തിയാണ് വിദ്യാര്‍ഥി പരീക്ഷയ്‌ക്കെത്തിയത്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ബിരുദ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





