27
May 2024
Fri
27 May 2024 Fri
Delhi court charges sexual harassement frame against Brijbhushan Singh

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബിജെപി എംപി ബ്രിജ് ഭൂഷണെതിരേ കോടതി ലൈംഗിക പീഡനക്കുറ്റം ചുമത്തി. റൗസ് അവന്യു കോടതിയാണ് ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) മുന്‍ അധ്യക്ഷന്‍ കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തിയത്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകണ്ടെന്ന് കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കുമ്പോള്‍ ബ്രിജ് ഭൂഷണ്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് വനിതാ താരങ്ങള്‍ രംഗത്തുവരികയായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണിനെതിരേ നടപടി സ്വീകരിക്കാതെ വന്നതോടെ വലിയ തോതില്‍ പ്രതിഷേധമുണ്ടായി. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയും ബ്രിജ് ഭൂഷണെ പദവിയില്‍ നിന്ന് നീക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക