തൊടുപുഴ: വീട്ടില്‍ പണിക്കെത്തിയയാള്‍ വൃദ്ധയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ചു. നാല്‍പ്പത്തിയാറുകാരിയായ ഭിന്നശേഷിക്കാരിയാണ് പീഡനത്തിനിരയായത്. തൊടുപുഴ കരിങ്കുന്നത്താണ് സംഭവം. അവശയായ മകളെ വൃദ്ധയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ വീട്ടില്‍ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി വാഴമലയില്‍ വീട്ടില്‍ മനു(45)ആണ് ഭിന്നശേഷിക്കാരിയായ 45കാരിയോട് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
|
ഏപ്രില്‍ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അമ്മയും ഭിന്നശേഷിക്കാരായ മകളും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജോലി നടക്കുന്ന സമയത്ത് ഇയാള്‍ വൃദ്ധയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മകളെ ആശുപത്രിയിലെത്തിച്ച ശേഷം വൃദ്ധ തൊടുപുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കുകയും ചെയ്തു.
മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരിങ്കുന്നം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





