15
Oct 2023
Tue
15 Oct 2023 Tue

പാലക്കാട്: തീയറ്ററുകളിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന വിജയ് സിനിമയായ ‘ലിയോ’യുടെ പ്രമോഷനെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാടെത്തിയപ്പോൾ ആരാധകരുടെ തിക്കിലും തെരക്കിലും പെട്ടാണ് സംവിധായകന്റെ കാലിന് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം. അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രമോഷൻ പരിപാടികൾ ഇതോടെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

പരിക്കേറ്റ വിവരം ലോകേഷ് തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്. ‘എല്ലാവരുടെയും സ്നേഹത്തിന് നന്ദി, നിങ്ങളെ കാണാൻ ഞാൻ എന്തായാലും ഒരു ദിവസം തിരിച്ചുവരും’- എന്നും ലോകേഷ് എക്സിൽ കുറിച്ചു.

ലിയോയുടെ വിജയം മലയാളികൾക്ക് ഒപ്പം ആഘോഷിക്കാനാണ് സംവിധായകൻ കേരളത്തിലെത്തിയത്. രാവിലെ 10.30ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ന് തൃശൂർ രാഗം തിയേറ്ററിലും എത്തി, വൈകീട്ട് അഞ്ചിന് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പരിക്കേറ്റതോടെ മറ്റ് രണ്ട് പരിപാടികൾ റദ്ദാക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക