എംഡിഎംഎയും കഞ്ചാവുമായി ഡോക്ടറടക്കം ഏഴുപേര്‍ വാടകവീട്ടില്‍ നിന്നു പിടിയിലായി. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍, ബിഡിഎസ് വിദ്യാര്‍ഥിനി കൊട്ടാരക്കര സ്വദേശി ഹലീന, നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം, കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, പാലോട് സ്വദേശിനി അന്‍സിയ, കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.
|
ആറ്റിങ്ങല്‍, നെടുമങ്ങാട് നൂറല്‍ ഡാന്‍സാഫ് സംഘമാണ് ലഹരിവേട്ട നടത്തിയത്. കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ നിരവധിക്കേസുകളില്‍ പ്രതികളാണ്. ഇവര്‍ ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിതരണം ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ പോകുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പോലീസ് ജിപ്പില്‍ കാറിടിപ്പിച്ച ശേഷം കടന്നുകളഞ്ഞു. ഇവര്‍ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് വീട് വളയുകയായിരുന്നു.
ALSO READ: 14കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 38കാരന് 10 വര്‍ഷം തടവ്





