05
Sep 2024
Thu
05 Sep 2024 Thu
doctor and his mother arrested for sexualy harassing school girls in hostel

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെയും ഇക്കാര്യം മറച്ചുവച്ച ഇയാളുടെ അമ്മയായ സ്‌കൂളിലെ പ്രധാനാധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിന്റെ ഹോസ്റ്റലിലാണ് സ്‌കൂളിലെ പ്രധാനാധ്യാപികയുടെ മകനായ 31കാരന്‍ നിരവധി കുട്ടികളെ ലൈംഗിക
പീഡനത്തിനിരയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വിവരം അധികൃതര്‍ അറിയുന്നത്. ഡോക്ടര്‍ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയും മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക