31
Oct 2025
Fri
31 Oct 2025 Fri
doctor drown to death after car falls in to canal

വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ മരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഒറ്റപ്പാലം കണിയാംപുറം സ്വദേശി അമല്‍ സൂരജ്(33)ആണ് മരിച്ചത്. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രിയാണ് അപകടം നടന്നതെങ്കിലും വിവരം പുറത്തറിയുന്നത് പ്രഭാത നടത്തത്തിനിറങ്ങിയവര്‍ തോട്ടില്‍ കാര്‍ കണ്ടതോടെയാണ്. ഇവര്‍ അറിയിച്ചതനുസരിച്ച് വൈക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് അമലിനെ പുറത്തെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ടുദിവസം മുമ്പാണ് ഒറ്റപ്പാലത്തെ വീട്ടില്‍ പോയി ജോലിസ്ഥലത്ത് മടങ്ങിയെത്തിയത്. സുഹൃത്തുക്കളോട് പറഞ്ഞ ശേഷമായിരുന്നു ഡോക്ടര്‍ സൂരജ് എറണാകുളത്തേക്കു പോയത്.

ALSO READ: ബുര്‍ഖ ധരിച്ച് ഓഫിസില്‍ കയറി മേയറെയും ഭര്‍ത്താവിനെയും കൊന്ന അഞ്ചുപേര്‍ക്ക് വധശിക്ഷ