കോഴിക്കോട് മെഡിക്കൽ കോളജിൽ കൈയിലെ ആറാം വിരൽ മുറിച്ചുനീക്കുന്നതിനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.(doctor suspended for doing surgery in tongue instead of finger)
|
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ ആയിഷ റുവയാണ് ചികിൽസാപിഴവിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വ്യാഴം രാവിലെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടു റിപോർട്ട്തേടിയതിനെ തുടർന്നാണ് നടപടി.
നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യേണ്ടതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ഡോക്ടറുടെ കുറിപ്പ് പുറത്തുവന്നിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സൂപ്രണ്ടിന് എഴുതിയ നോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ലെന്നാണ് ഡോക്ടർ എഴുതിയിരിക്കുന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





