21
Jan 2025
Wed
21 Jan 2025 Wed
Donald Trump seeks Elon Musk s help to bring back Sunita Villiams and Butch

10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തില്‍ പോവുകയും ഏഴുമാസമായി അവിടെ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസിനെയും ബച് വില്‍മോറിനെയും രക്ഷിക്കണമെന്ന് ഇലോണ്‍ മസ്‌കിനോട് യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഭരണകൂടം ഇരുവരെയും ബഹിരാകാശനിലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്ഥാപനത്തോട് ഇരുവരെയും മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്താനുമാണ് ട്രംപിന്റെ അഭ്യര്‍ഥന. ഇലോണ്‍ മസ്‌ക് ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുനിതയും ബച്ചും മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ കാത്തിരിപ്പ് തുടരുകയാണ്. സ്റ്റാര്‍ലൈനറില്‍ കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. ഇവരുടെ ബഹിരാകാശവാഹനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതോടെ മടക്കയാത്ര അനശ്ചിതത്വത്തിലാവുകയായിരുന്നു.

ട്രംപ് ഇത്തരമൊരാവശ്യം ഉന്നയിച്ചതായും എത്രയും വേഗം ആവശ്യം നടപ്പാക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ അറിയിച്ചു. ബൈഡന്‍ ഭരണകൂടം ഇരുവരെയും ഇത്രനാളുകളായി അവിടെ തള്ളിയത് ഭീകരമാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

ALSO READ: ഭൂമിയിലേക്കുള്ള മടക്കം അടുത്ത വർഷം ഫെബ്രുവരിയിൽ എന്ന് NASA, ജൂണിൽ എട്ടു ദിവസത്തെ യാത്ര പോയി കുടുങ്ങിയ സുനിത വില്യംസും വിൽമോറും 100 ദിവസമായി ബഹിരാകാശത്ത്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക