23
Sep 2022
Sun
23 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോപു​ല​ർ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കു​ക​യ​ല്ല മ​റി​ച്ച് ആ​ശ​യ​പ​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് സംസ്ഥാന സെ​ക്ര​ട്ട​റി കെ ​എം ​ഷാ​ജി. എ​സ്ഡി​പി​ഐ, പോ​പു​ല​ർ ഫ്ര​ണ്ട് മു​ത​ലാ​യ സം​ഘ​ട​ന​ക​ൾ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ്രാ​യോ​ഗി​ക പ​തി​പ്പാ​ണെ​ന്നും ഇ​വ​യെ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ നേ​രി​ട​ണ​മെ​ന്നും കെ എം ഷാ​ജി ആവശ്യപ്പെട്ടു. 

 

ഒ​രു സം​ഘ​ട​ന​യെ​യും നി​രോ​ധി​ക്കു​ന്ന​തി​നെ താൻ വ്യ​ക്തി​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെന്നു പറഞ്ഞ കെ എം ഷാജി ഒ​രു സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ത് മ​റ്റൊ​രു രൂ​പ​ത്തി​ൽ തി​രി​ച്ചു​വ​രുമെന്നും വ്യക്തമാക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ ന​മു​ക്ക് മു​ൻ​പി​ലു​ണ്ടെന്നും എ​ന്നാ​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ന​മു​ക്ക് അ​വ​യെ അ​പ്ര​സ​ക്ത​മാ​ക്കാ​ൻ ക​ഴി​യുമെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. 

 

രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഐഎയും ഇഡിയും നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രം പോപുലർ ഫ്രണ്ട് നിരോധനത്തിലേക്കു നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെ എം ഷാജിയുടെ പ്രതികരണം.