അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ നിയുക്ത എം പി ശശി തരൂര്‍. യുവരക്തത്തിനായി വഴിമാറുമെന്നാണ് ശശി തരൂര്‍ പിടിഐയോട് പ്രതികരിച്ചത്. തുടര്‍ച്ചയായ നാലാം തവണയാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയത്.
|
ബിജെപിയുടെ സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ശശി തരൂര്‍ തിരുവനന്തപുരത്ത് ആവേശപ്പോരില്‍ കീഴടക്കിയത്. തുടക്കത്തില്‍ മുന്നിട്ടു നിന്ന രാജീവ് ചന്ദ്രശേഖറിനെ അവസാനഘട്ടത്തിലാണ് ശശി തരൂര്‍ പിന്നിലാക്കിയതും 16077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതും. വരുന്ന അഞ്ചുവര്‍ഷത്തേക്ക് മണ്ഡലത്തിലെ ജനങ്ങള്‍ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുമെന്നും തരൂര്‍ വ്യക്തമാക്കി.
സിപിഐഎമ്മിന് ഭൂരിപക്ഷമുള്ള മൂന്നിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തും ബിജെപി ഒന്നാം സ്ഥാനത്തും വന്നത് വലിയ ചോദ്യമുയര്‍ത്തുന്നുണ്ടെന്നും ഇടത് സ്ഥാനാര്‍ഥിയുടെ സാന്നിധ്യം മല്‍സരം കടുപ്പിച്ചോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവത്തിലാണെന്നും അദ്ദേഹം പതിവ് ബിജെപി സ്ഥാനാര്‍ഥികളെ പോലെയല്ലെന്നും സൂപ്പര്‍ താരമായും ടെലിവിഷന്‍ പരിപാടിയിലെ അവതാരകനായും തിളങ്ങിയിട്ടുള്ള അദ്ദേഹത്തിന്് ക്രൈസ്തവ വോട്ടുകളടക്കം തൃശൂരില്‍ ലഭിച്ചെന്നും ഇതാണ് വിജയത്തിന് കാരണമായതെന്നും ശശി തരൂര്‍ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






