15
Jul 2025
Wed
15 Jul 2025 Wed
chat gpt and grok

പത്ത് ദിവസം കൊണ്ട് നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിക്ഷേപം ഇരട്ടിയാക്കി എന്ന ട്രേഡറുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. (Doubled investment in 10 days using Chat GPT and Grok) എഐയുടെ നിക്ഷേപ ഉപദേശം സ്വീകരിച്ചുകൊണ്ട് പണം ഇരട്ടിയാക്കിയെന്നാണ് ട്രേഡറുടെ അവകാശവാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാറ്റ് ജിപിടി എന്റെ സമ്പാദ്യം വര്‍ധിപ്പിക്കുമ്പോല്‍ ഞാന്‍ ചില്ല് ചെയ്യുന്നു എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റില്‍ 400 ഡോളര്‍ ഫണ്ട് ചെയ്തു നേടിയ നേട്ടത്തെ പറ്റിയും നിക്ഷേപകന്‍ വിശദീകരിക്കുന്നുണ്ട്.

നെര്‍ഡി ഡാറ്റ എഐക്ക് നല്‍കിയാണ് ഉപദേശങ്ങള്‍ സ്വീകരിച്ചത്. ട്രേഡിനു ശേഷം ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നുവെന്നു. 18 ട്രേഡുകള്‍ നടത്തിയതില്‍ 17 എണ്ണം ക്ലോസ് ചെയ്തു. ഇവയ്ക്ക് 100% വിജയനിരക്ക് ഉണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എന്നാലും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചും നിര്‍മിത ബുദ്ധിക്ക് ട്രേഡിങ്ങില്‍ 100 ശതമാനം വിജയം നല്‍കാന്‍ സാധിക്കില്ലെന്നുമാണ് നിരവധി ആളുകളുടെ പ്രതികരണം.