21
Mar 2025
Mon
21 Mar 2025 Mon
Dr Anvar Ameen Chelat elected as Athletic federation of India Vice President

തേഞ്ഞിപ്പലം: അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2025-29 കാലയളവിലേക്കുള്ള വൈസ് പ്രസിഡന്റായി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ തിരഞ്ഞെടുത്തു. ഗോവയില്‍ നടന്ന അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തിലാണ് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ തിരഞ്ഞെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റാണ്. റീജന്‍സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും മാനേജിങ് ഡയറക്ടറാണ്. എസ്.എസ്.എം. പോളിടെക്‌നിക്കിന്റെ ഭരണസമിതി അധ്യക്ഷനുമായ അദ്ദേഹം കല്‍പകഞ്ചേരി സ്വദേശിയാണ്. ഭാര്യ: മിന്നത്ത് അന്‍വര്‍ അമീന്‍. മക്കള്‍: ഡോ. ഫിദ അന്‍ജും ചേലാട്ട്, നിത അന്‍ജും ചേലാട്ട്.

ALSO READ: വേള്‍ഡ് ജൂനിയര്‍ എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പ് പൂര്‍ത്തീകരിച്ച ആദ്യ ഇന്ത്യക്കാരിയായി മലയാളി നിദ അന്‍ജും