29
Jun 2024
Sat
29 Jun 2024 Sat
Dr Husain Madavoor resigned from the post of VC of Kerala Navodhana Samithi

കേരള നവോത്ഥാന സമിതി ചെയര്‍മാന്‍ കൂടിയായ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ മുസ് ലിം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കേരള നവോഥാന സമിതിയിലെ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍. വെള്ളാപ്പള്ളിയുടെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടതു സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവ സമുദായം ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതിനാല്‍ അദ്ദേഹം പ്രസ്താവന പിന്‍വലിക്കണം. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കില്‍ മുസ് ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളില്‍ തങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് മുസ് ലിം സമുദായത്തിന്റെ പരാതിയെന്നും ഹുസൈന്‍ മടവൂര്‍ ചൂണ്ടിക്കാട്ടി.

മുസ്ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ട വര്‍ത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക