ഷാര്‍ജ : സീതി സാഹിബ് സ്മാരക ഫൗണ്ടേഷന്‍ യു.എ.ഇ ചാപ്റ്റര്‍, സാംസ്‌കാരിക ജീവ കാരുണ്യ -വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കെ എം സീതി സാഹിബ് സ്മാര പുരസ്‌കാരത്തിന്് ഡോക്ടര്‍ നാസര്‍ വാണിയമ്പലം അര്‍ഹനായി.
എന്നും ഓര്‍മകളില്‍ ഉണ്ടാകേണ്ട മനുഷ്യസ്‌നേഹി ആണ് സീതി സാഹിബ് എന്ന് മുഖ്യ പ്രഭാഷഷകനായ ഡോ. അബ്ദുല്‍ ഹസീബ് മദനി അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമായി ആറരപ്പതിറ്റാണ്ട് ജീവിച്ച അദ്ദേഹം ജീവിതത്തില്‍ ഒന്നും സമ്പാദിക്കാതെ ദരിദ്രനായാണ് മരിച്ചു പോയത്. പക്ഷെ, സമുദായത്തിനും നാടിനും ഏറെ നേടിത്തന്നു. യുഗ്രചഭാവനായ മഹാമനീഷിയുടെ ജീവിതം പഠിക്കാനും പകര്‍ത്താനും കഴിഞ്ഞാലേ നമ്മുടെ കടമകള്‍ തീരുന്നുള്ളു എന്നും സാമൂഹിക നേട്ടങ്ങളുടെ പിന്തുടര്‍ച്ച സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
|
ഷാര്‍ജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞെരി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മുജീബ് തൃക്കണാപുരം
അധ്യക്ഷത വഹിച്ചു. വനിതാലീഗ് നേതാവ് എ. ആമിന ടീച്ചര്‍ മുഖ്യാതിഥിയായി. അവാര്‍ഡ് ജേതാക്കള്‍ക് കബീര്‍ ചാന്നങ്കര പൊന്നാട അണിയിച്ചു.പ്രശസ്തി പ്രതം അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സമര്‍പ്പിച്ചു.
സീതിസാഹിബ് അനുസ്മരണ ലേഖന മത്സരത്തില്‍ വിജയികളായ റൂഷ് സഈദ്, നസീര്‍ രാമന്തളി, ഫിറോസ് എളയേടത്ത്, അഡ്വ. ഷബീല്‍ ഉ
മ്മര്‍ എന്നിവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്‍.ഒ ഇസ്മായില്‍, അഡ്വ. സിറാജ്, ഡോ. ഹസീന ബീഗം, റസീന ഹൈദര്‍, ജെസീന ഹമീദ്, ഫെബീന റഷീദ് എന്നിവരെ വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചതിന്റെ പേരില്‍ ചടങ്ങില്‍ ആദരിച്ചു. റസാഖ് ഒരുമനയൂര്‍, അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, നസീര്‍ കുനിയില്‍, കെ.പി.എ സലാം, അബ്ദുല്‍കാദര്‍ അരിപ്പാമ്പ്ര, കാദര്‍കൂട്ടി നടുവണ്ണൂര്‍ അന്‍വര്‍ പെരിഞ്ഞനം, സിദ്ദീഖ് തളിക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ തയ്യിബ് ചേറ്റുവ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എസ്. ഷാനവാസ് നന്ദിയും പറ
ഞ്ഞു. അര്‍ഷാദ് അബ്ദുല്‍ റഷീദ്, നുഫൈല്‍ പുവന്‍ചിറ, ഹസീന റഫീഖ്, ഹക്കിം കരുവാടി, അഡ്വ യാസീദ്, മുഹമ്മദ് ഇരുമ്പുപാലം, അബ്ദുല്‍
സലാം പാരി, ഷകീര്‍ പാലത്തിങ്കല്‍ റിയാസ് നടക്കല്‍, അഷ്‌റഫ് വടയം, ഷഫീഖ് മാരേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.





