22
Jan 2023
Tue
22 Jan 2023 Tue

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പിജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. അര്‍ബുദ ബാധിതയായി ചികിത്സയിലിരിക്കെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് ശാന്ത ജോസഫ് വിരമിച്ചത്. 1971ലായിരുന്നു പിജെ ജോസഫുമായുള്ള വിവാഹം. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു, യമുന ആന്റണി, പരേതനായ ജോമോന്‍ ജോസഫ് എന്നിവരാണ് മക്കള്‍.