05
Dec 2023
Fri
05 Dec 2023 Fri

പ്രതിശ്രുത വരൻ വൻതുക സ്ത്രീധനം ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി ജി വിദ്യാർഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണദിവസം ഷഹന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. എന്നാൽ ഈ മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെ 9നായിരുന്നു ഷഹന റുവൈസിന് മെസേജ് അയച്ചത്. അന്നേദിവസം രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ ഫ്ലാറിൽ കണ്ടെത്തുന്നത്. റുവൈസിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ ഈ സന്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് സന്ദേശം ഡിലീറ്റ് ചെയ്തുവെന്ന് റുവൈസ് സമ്മതിച്ചു. ഷഹ്നയുടെ ഫോണിൽ നിന്ന് മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക