03
Jun 2023
Thu
03 Jun 2023 Thu

യാത്രക്കാരെ പുറത്തിറക്കി ഡ്രൈവർ ബസ്സിനുള്ളിൽ നിസ്കരിക്കുന്നുവെന്ന പ്രചാരണം പൊളിച്ച് ദുബയ് ആർടിഎ. യാത്രക്കാരെ പുറത്തിറക്കി വിട്ട് ഡ്രൈവർ എസി ബസ്സിനുള്ളിൽ നിസ്കരിക്കുന്നുവെന്നും അതിനാലാണ് ചുട്ടുപൊള്ളുന്ന വെയിലുകൊണ്ട് യാത്രക്കാർ പുറത്ത് കാത്തുനിൽക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാജ അടിക്കുറിപ്പുകളോടെ പ്രചരിച്ചതോടെ ദുബയ് ആർടിഎ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനു ശേഷം വിശദീകരണം നൽകുകയുമായിരുന്നു. ബസ് ട്രിപ്പ് അവസാനിപ്പിച്ച ശേഷമാണ് ഡ്രൈവർ ബസ്സിനുള്ളിൽ നിസ്കരിക്കുന്നതെന്നും ട്രിപ്പ് അവസാനിച്ച ശേഷം യാത്രികരെ ആരെയും ബസ്സിനുള്ളിൽ പ്രവേശിക്കാൻ ആർടിഎ നിയമം അനുവദിക്കുന്നില്ലെന്നും ദുബയ് ആർടിഎ വ്യക്തമാക്കി. ഡ്രൈവറുടെയും യാത്രികരുടെയും സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിയമമെന്നും ആർടിഎ അറിയിച്ചു.

മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ ട്രിപ്പ് അവസാനിപ്പിച്ച ശേഷമാണ് ബസ് ഡ്രൈവർ വാഹനത്തിൽ നിസ്കരിച്ചത്. ഉജാല എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രാർഥിക്കാന‍് 5 മിനിറ്റ് വേണമെന്നും യാത്രക്കാർ കാത്തുനിൽക്കണമെന്നും ദുബയിൽ ബസ് ഡ്രൈവർ ആവശ്യപ്പെടുകയും ആളുകൾ യാതൊരു പ്രശ്നവുമില്ലാതെ അതനുസരിക്കുകയും ചെയ്തിരിക്കുന്നു. ദയയിലൂടെ മനുഷ്യത്വം അതിജീവിക്കുന്നതിങ്ങനെയാണ്. ഇക്കാര്യം ഇന്ത്യയിലാണെങ്കിൽ അതിന് ഓൺലൈനിലും അല്ലാതെയുമായി ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ചിന്തിച്ചുനോക്കൂ എന്നുമായിരുന്നു

ഉജാലയുടെ ട്വീറ്റ്. ഈ ട്വിറ്റിന് കീഴിലെത്തി ആർടിഎ സംഭവം നടന്ന ദിവസവും കൃത്യസമയവും അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ആർടിഎ അധികൃതർ അന്വേഷണം നടത്തി ഡ്യൂട്ടി സമയം തീർന്ന ശേഷമാണ് ഡ്രൈവർ ബസ്സിനുള്ളിൽ നിസ്കരിച്ചതെന്ന വിശദീകരണം നൽകിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക