മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന വമ്പന്‍ ബഹുഭാഷാ ചിത്രമായ കാന്തയുടെ ചിത്രീകരണം ആരംഭിച്ചു.(Dulquer Salman starrer big budget multilingual film ‘Kanta’ has started shooting) ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രമാണ് കാന്ത.
|
ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസിനൊപ്പം റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ കൂടെ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച വേഫേറര്‍ ഫിലിംസിന്റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജാണ് ‘ കാന്ത” സംവിധാനം ചെയ്യുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ കഥ.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.


