13
Aug 2022
Mon
13 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിനാണ് കുത്തേറ്റത്. മറ്റൊരു പ്രവര്‍ത്തകനായ യദുകൃഷ്ണയ്ക്ക് മര്‍ദനമേറ്റു. അഭിലാഷിന്റെ വയറിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

 

സംഭവത്തിന് പിന്നില്‍ യുവമോര്‍ച്ചയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തില്‍ എട്ടോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ പറയുന്നു.

 

വയറിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിന്റെ നേതൃത്വത്തില്‍ നിരവധി പേര്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ എത്തിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക